മുസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെ സമുദായത്തിനെതിരാകുമെന്ന് മന്ത്രി കെടി ജലീല്‍ . പിണറായി വിജയന്റെ മുസ്ലീം ലീഗ് യൂഡിഎഫ് പരാമര്‍ശനത്തെക്കുറിച്ചുളള തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ കുറിച്ചത്. വര്‍ഗ്ഗീയ കണ്ണിലൂടെ നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗ്ഗീയമായി തോന്നുക സ്വാഭാവികമാണെന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരളാ കോണ്‍ഗ്രസോ ആര്എസ്പിയോ ആണെന്നുപറഞ്ഞാല്‍ ഉണ്ടാകാത്ത ഒരര്‍ത്ഥം ലീഗിന്റെ കാര്യം വരുമ്പോള്‍ മാത്രം ഉണ്ടാകുന്നത് ആരുടെ കുഴപ്പമാമെന്നും മന്ത്രി ജലീല്‍ ആശ്ചര്യപ്പെടുന്നു.
ജവഹര്‍ലാല്‍ നെഹ്റു മുസ്ലീം ലീഗിനെ ചത്തകുതിര എന്ന് വിശേഷിച്ചപ്പോള്‍ മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫക്കി തങ്ങളോ, സിച്ച് മുഹമ്മദ് കോയയോ പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ന്യൂ ജനറേഷനില്‍പെട്ട വിദ്യാര്‍ത്ഥി നേതാക്കളെ ഉപയോഗിച്ച് മുഖ്യമന്തിയെ താനെന്നൊക്കെ വിളിപ്പിക്കുന്നവര് അതിന് പ്രതികരണമെന്നോണം അത്തരം വിളികള്‍ ലീഗിനെതിരെ ഉയര്ത്തപ്പെടുമ്പോള് രോഷം കൊളളാന്‍ പാടില്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ മുന്നറിയിപ്പുനല്കുന്നു.
മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ, അതല്ല ഒരു മുസ്ലീം സാമുദായിക സംഘടനയാണോ എന്നകാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയ കുഴപ്പത്തിലാണെന്നും ആശയം കുഴപ്പം മാറ്റാന്‍ മുസ്ലീം ലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ പേരില്‍ നിന്ന് മുസ്ലീം എന്ന പേരൊഴിവാക്കുക എന്നുളളതാണ് ഒരേയൊരു പോംവഴിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അല്ലാത്തിടത്തോളം കാലം സംശയരോഗം ലീഗിനെ വേട്ടയാടി്കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതസത്വം ലീഗിനെ ആവാഹിച്ചിട്ടുണ്ടന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന കാലത്തുപോലും സാമൂദായിക മേലങ്കിയല്ല ലീഗ് അണിഞ്ഞത്, രാഷ്ട്രീയ കുപ്പായമാണ്. ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോധ്യമായ പുതിയകാലത്ത് ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണെന്നും മുഖം വികൃതമായവര് കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പറഞ്ഞു. മറ്റുളളവരുടെ ആരാധ്യ പുരുഷരെ നിങ്ങള്‍ ചീത്തപറയരുത്. അങ്ങനെ പറഞ്ഞാല്‍ നിങ്ങളുടെ ആരാധ്യരേയും ചീത്തപറയും ഇതാണ് വി. ഖുറാന് പറയുന്നത്. ആരാധ്യരുടെ മാത്രമല്ല ബഹുമാന്യരായ നേതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ഖുറാന് വ്യാഖ്യാതാക്കള്‍ പറഞ്ഞു് വെച്ചിട്ടുളളതെന്നും അദ്ദഹം കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

