ഉത്തർപ്രദേശിൽ സിആർപിഎഫ് ജവാൻ തൂങ്ങിമരിച്ച നിലയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സിആർപിഎഫ് ജവാന്റെ മൃതദേഹം കണ്ടെത്തി.

സിആർ‌പി‌എഫ് ജവാനായ രാജീവിന്റെ മൃതദേഹമാണ് ശനിയാഴ്ച(19/12/2020) വൈകുന്നേരം കണ്ടെത്തിയത്. ഇദ്ദേഹം ജോലിയിൽ നിന്ന് അവധിയിലായിരുന്നു. അഞ്ച് ദിവസം മുമ്പ് ജില്ലയിലെ കാന്ധ്‌ല പ്രദേശത്തുള്ള ജന്മനാട്ടിലെത്തിയതായി അധികൃതർ പറയുന്നു.

പ്രഥമദൃഷ്ട്യാ ഇത് ആത്മഹത്യാ കേസാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം