ന്യൂ ഡല്‍ഹി :കഴിഞ്ഞ ഏഴെട്ടുമാസമായി കോവിഡ് ജോലിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് സുപ്രീം കോടതി. തുടർച്ചയായ ജോലി മാനസീകാരോഗ്യത്തെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. ജസ്റ്റീസ്മാരായ അശോക് ഭൂഷണ്‍, ആര്‍എസ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മേത്ത മറുപടി പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നില്ലെന്നും, മൃതദേഹങ്ങളോട് അനാദരവുണ്ടാകുന്നുവെന്നുമുളള പരാതി സ്വമേധയാ പരിഗണിച്ചാണ് കോടതിയുടെ ഇടപെല്‍. മാസ്‌ക്ക് ധരിക്കാത്തവരില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ 90 കോടി രൂപയോളം പിഴയീടാക്കിയതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.