ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ-തെഹ്രീക് ഇൻ ഇൻസാഫ് സർക്കാരിനെ പുറത്താക്കുന്നതിന് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് 11 പ്രതിപക്ഷ പാർടികളുടെ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് പ്രഖ്യാപിച്ചു.
ഞായറാഴ്ച(13/12/2020) പിഎംഎൽ-എൻ നേതൃത്വത്തിൽ മിനാർ-ഇ-പാകിസ്ഥാനിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ലോംഗ് മാർച്ച് പ്രഖ്യാപിക്കപ്പെട്ടത്.
“ഞങ്ങൾ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഇസ്ലാമാബാദിലേക്ക് മാർച്ച് നടത്തും.”ജാമിയത്ത് ഉലമ-ഇസ്ലാം(എഫ്) മേധാവി ഫസ്ലൂർ റഹ്മാൻ പറഞ്ഞു,
“നിയമവിരുദ്ധമായ സർക്കാരിനെ ഭരിക്കാൻ ഞങ്ങൾ മേലിൽ അനുവദിക്കില്ല. അത് അവസാനിച്ചതിനുശേഷം മാത്രമേ ഞങ്ങൾ വിശ്രമിക്കുകയുള്ളൂ. ”
അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ അടുത്ത പൊതുതെരഞ്ഞെടുപ്പ് 2023 ലാണ്. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് പിഎംഎൽ-എൻ മിനാർ-ഇ-പാകിസ്ഥാനിൽ ഒരു പൊതുയോഗം നടത്തുന്നത്.

