ബാ​​​ർ കോ​​​ഴ ആ​​​രോ​​​പ​​​ണം അന്വേഷിക്കാൻ അനുമതി നൽകാൻ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ വിജിലൻസിനോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മ​​​ന്ത്രി​​​മാ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ബാ​​​ർ കോ​​​ഴ ആ​​​രോ​​​പ​​​ണം അന്വേഷിക്കാൻ അനുമതി നൽകുന്നതിന് വേണ്ടി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ കൂടുതൽ വിശദാംശങ്ങൾ വിലയിരുത്തും. ഗവർണർ ഇക്കാര്യം സംബന്ധിച്ച് വി​​​ജി​​​ല​​​ൻ​​​സി​​​നോ​​​ടു കൂ​​​ടു​​​ത​​​ൽ വിവരങ്ങൾ ആവശ്യപ്പെട്ടു.

യു ഡി എഫിലെ മുൻ മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്ന കെ.​​​ബാ​​​ബു, വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​ അ​​​ന്വേഷണം നടത്തുന്നതിന് മുന്നോടിയായാണ് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടത് . പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ തു​​​റ​​​ക്കുന്നതിനായി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ൻ​​​റാ​​​യി​​​രു​​​ന്ന ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​ക്ക് ഒ​​​രു കോ​​​ടി​​​യും കെ.​​​ബാ​​​ബു​​​വി​​​നു 50 ല​​​ക്ഷ​​​വും വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​റി​​​നു 25 ല​​​ക്ഷ​​​വും ന​​ൽ​​​കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ബാ​​​ർ ഉ​​​ട​​​മ ബി​​​ജു​​​ര​​​മേ​​​ശി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

വിജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​ദേ​​​ഷ്കു​​​മാ​​​ർ സ്ഥ​​​ല​​​ത്ത് ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ
ഐ​​​ജി എച്ച്. വെങ്കിടേഷ് നേ​​​രി​​​ട്ടെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർക്ക് വി​​​വരങ്ങൾ കൈമാറി. കൂടുതൽ വിശദാംശങ്ങൾ വിജിലൻസ് സമർപ്പിക്കുന്നതിൻ്റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേടിയേക്കും. വി​​​ജി​​​ല​​​ൻ​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പരിഗണിച്ചായിരിക്കും അനുമതി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →