തിരുവനന്തപുരം: മുൻ മന്ത്രിമാർക്കെതിരേ ഉയർന്ന ബാർ കോഴ ആരോപണം അന്വേഷിക്കാൻ അനുമതി നൽകുന്നതിന് വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ വിശദാംശങ്ങൾ വിലയിരുത്തും. ഗവർണർ ഇക്കാര്യം സംബന്ധിച്ച് വിജിലൻസിനോടു കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു.
യു ഡി എഫിലെ മുൻ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്തുന്നതിന് മുന്നോടിയായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടത് . പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടിയും കെ.ബാബുവിനു 50 ലക്ഷവും വി.എസ്.ശിവകുമാറിനു 25 ലക്ഷവും നൽകിയെന്നായിരുന്നു ബാർ ഉടമ ബിജുരമേശിന്റെ ആരോപണം.
വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ സ്ഥലത്ത് ഇല്ലാത്ത സാഹചര്യത്തിൽ
ഐജി എച്ച്. വെങ്കിടേഷ് നേരിട്ടെത്തി ഗവർണർക്ക് വിവരങ്ങൾ കൈമാറി. കൂടുതൽ വിശദാംശങ്ങൾ വിജിലൻസ് സമർപ്പിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഗവർണർ നിയമോപദേശം തേടിയേക്കും. വിജിലൻസിൽ നിന്നു ലഭിക്കുന്ന കൂടുതൽ വിശദാംശങ്ങൾ പരിഗണിച്ചായിരിക്കും അനുമതി

