സ്വർണ്ണക്കള്ളക്കടത്ത് കേസിൽ വമ്പന്മാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. കേസ് തെളിയിക്കുന്നതിന് സ്വപ്ന സുരേഷിനേയും സരിത്തിനെയും മാപ്പുസാക്ഷി ആക്കാൻ ആലോചന

കൊച്ചി: ഡോളര്‍ കടത്തുകേസിൽ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നീക്കം. സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.ഇവരെ ഉപയോഗിച്ച്100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി.

കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും 5-12-2020 ശനിയാഴ്ച ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് സ്വപ്നയും സരിത്തും നൽകിയ രഹസ്യ മൊഴിയിൽ കേസില്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നതിനായി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തിയായിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →