റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം , യുവാവ് അറസറ്റിലായി

December 2, 2020 - 9:42 am

കടക്കാവൂര്‍: 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് കടക്കാവൂര്‍ പോലീസിന്റെ പിടിയിലായി. കടക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടില്‍ രാഹുല്‍ (20) ആണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

മണ്ണാത്തിമൂല ഭാഗത്തുവച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഇരുവരേയും ചിറയില്‍ കീഴ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിക്കുകയായിരുന്നു. കാലില്‍ പരിക്കേറ്റ യുവാവിനെ ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിക്ക് ബോധം വന്നപ്പോഴാണ് തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലാകുന്നത്.

കടക്കാവൂര്‍ എസ്‌ഐ.വിനോദ് വിക്രമാദിത്യന്‍, എസ് സിപിഒ ബിനോജ്, ജ്യോതിഷ്, ഷിബു, ഡബ്ല്യു സിപിഒമേരി എന്നിവരടങ്ങിയ സംഘം ഉടന്‍ തന്നെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. വിവരം ലഭിച്ച ഉടന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചതിനാല്‍ പ്രതിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും ,കൂടുതല്‍ പേര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സിഐ ആര്‍ ശിവകുമാര്‍ പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *