യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: അനന്ത സമൃദ്ധിയെന്ന പേരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പികെ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആമുഖ പ്രസംഗം നടത്തി. കഴിഞ്ഞ 25 വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരായ കുറ്റപത്രം-കുറ്റവും ശിക്ഷയും – പ്രകടന പത്രികയോടൊപ്പം പുറത്തിറക്കി. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുളള കര്‍മ്മ പദ്ധതിയാണ് യുഡിഎഫ് അനന്ത സമൃദ്ധിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരപാലികാ ബില്‍ നിലവില്‍ വന്ന്തിന് ശേഷം തിരുവനന്തപുരം നഗരത്തില്‍ 25 വര്‍ഷം അഥികാരത്തിലിരുന്ന ഇടതുമുന്നണിയുടെ വികസന മുരടിപ്പിനെ അക്കമിട്ട് നിരത്തിയാണ് യുഡിഎഫ് കുറ്റപത്രം

കെപിസിസി വൈസ് പ്രസിഡന്റ് വിഎസ് ശിവകുമാര്‍ എം എല്‍എ, എകെ മോഹന്‍കുമാര്‍,എം വിന്‍സന്റ് എംഎല്‍എ, ആര്‍എസ്പി ജില്ലാ സെക്രട്ടറി ബാബു ദിവാകരന്‍, ബീമപ്പളളി റഷീദ്, ടി ശരത് പ്രസാദ്,എം ആര്‍ മനോജ്, അഡ്വ. വിഎസ് മനോജ്കുമാര്‍ ,മണക്കാട് സുരേഷ്, വിജയന്‍ തോമസ്, എംഎ വാഹിദ്, ജോണ്‍ വിനേഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →