റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതായി പരാതി

December 2, 2020 - 9:30 am

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ രണ്ട് പിജി ഡോക്ടര്‍മാരെ സാമൂഹ്യ വിരുദ്ധര്‍ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. തിങ്ക്‌ളാഴ്ച(30/11/2020) രാത്രി 12 മണിയോടെ കൊച്ചുളളൂരിലായിരുന്നു സംഭവം.തലയ്ക്കും മുഖത്തും പരിക്കേറ്റ നിധിന്‍,വിപിന്‍ എന്നിവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ നിധിന്റെ തലയില്‍ രണ്ട് സ്റ്റിച്ചുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

ഒരു ബൈക്കില്‍ മൂന്നുപേര്‍ വീതം കയറിയ യുവാക്കളുടെ സംഘമാണ് അക്രമം നടത്തിയത്. റോഡില്‍ അഭ്യാസം കാണിച്ച സംഘം ഡോക്ടര്‍മാരുടെ വാഹനം കടത്തി വിടാതായപ്പോള്‍ അവര്‍ ഹോണ്‍ അടിച്ചതില്‍ പ്രകോപിതരായ ബൈക്ക് യാത്രികര്‍ ബൈക്ക് റോഡില്‍ നിര്‍ത്തി പിന്നിലിരുന്ന യുവാക്കള്‍ ഓടിയെത്തി ഹോണടിച്ചതിനെ ചോദ്യം ചെയ്യുകയായിരുന്നു. കാറില്‍ ഇടിക്കാനും അടിക്കാനും തുടങ്ങിയതോടെ കാറില്‍ നിന്നും പുറത്തിറങ്ങിയ തങ്ങളുടെ തലയ്ക്കും മുഖത്തിനു ഇടിക്കുകയായിരുന്നെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

തറയില്‍ വീണ ഡോക്ടര്‍ നിധിനെ അക്രമികള്‍ കല്ലെടുത്ത് തലക്കിടിച്ചു. പിന്നാലെയെത്തിയ യാത്രക്കാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ ആക്രമണം അവസാനിപ്പിച്ചത്. ഇതിനിടെ അക്രമികള്‍ കാറിന്റെ താക്കോല്‍ വലിച്ചെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി . മെഡിക്കല്‍ കോളേജ് പോലീസും എത്തി . അക്രമികള്‍ ഉപേക്ഷിച്ചുപോയ ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുമ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *