റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ വെന്തുമരിച്ചു. സംഭവത്തില്‍ സുപ്രീം കോടതിയുടെ വിമര്‍ശനം

November 28, 2020 - 7:31 am

ഗുജറാത്ത്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 6 പേര്‍ വെന്തുമരിച്ചു. 2020 ആഗസ്റ്റില്‍ അഹമ്മദാബാദില്‍ സമാന സംഭവത്തില്‍ എട്ട് കോവിഡ് രോഗികള്‍ വെന്ത് മരിച്ചിരുന്നു. ദുരന്തം ആവര്‍ത്തിച്ചതിന് സുപ്രീംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു.

രാജ്‌കോട്ടിലെ ശിവാനന്ദ് ജനറല്‍ ആന്റ് മള്‍ട്ടി സ്‌പെഷ്യല്‍ ആശുപത്രിയിലെ ഐസിയുവിലാണ് അഗ്നിബാധഉണ്ടായത്. 11 രോഗികള്‍ ആ സമയം ഐസിയുവിലുണ്ടായിരുന്നു 5 പേര്‍ തല്‍ക്ഷണം മരണമടഞ്ഞു. ഒരാള്‍ പിന്നീടും മരിച്ചു. 33 കോവിഡ് രോഗികളാണ് ആകെയുണ്ടായിരുന്നത്. 27 പേരെ അഗ്നിശമന സേന രക്ഷപെടുത്തി. പലര്‍ക്കും സാരമായ പൊളളലേറ്റിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. സ്വമേദയാ കേസെടുത്ത സുപ്രീം കോടതി അടിയന്തിര റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ കോടതി വിമര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *