റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ സഹോദരന്‍ അറസ്‌റ്റില്‍

November 23, 2020 - 11:10 am

കൊച്ചി: ആദായ നികുതി ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ 12 ലക്ഷം രൂപ വിലവരുന്ന 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസില്‍ സഹോദരന്‍ മുവാറ്റുപുഴ നെല്ലാട്‌ മുട്ടംതോട്ടില്‍ വീട്ടില്‍ ജോവി ജോര്‍ജ്‌ ‌(37) പോലീസ്‌ കസ്‌റ്റഡിയിലായി. എറണാകുളെ സൗത്ത്‌ പോലീസാണ്‌ അറസറ്റ്‌ ‌ചെയ്‌തത്‌. പനമ്പളളി നഗറിലെ 73-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഉദ്യോഗസ്ഥനായ വിജോ ജോര്‍ജ്‌ താമസി്‌ച്ചിരുന്നത്‌. സിസിടിവി ദൃശ്യങ്ങളുടെ സാഹായത്തോടെയുളള അന്വേഷണത്തിലാണ്‌ അനുജനായ ജോവി ജോര്‍ജ്‌ പിടിയിലാവുന്നത്‌.

2020 ഒക്ടോബര്‍ 29 നായിരുന്നു സംഭവം നടന്നത്‌. വിജോയുടെ ഭാര്യയുടെ അനുജത്തിയുടെ ആഭരണങ്ങളാണ്‌ മോഷ്ടിക്കപ്പെട്ടത്‌. ചീട്ടുകളിയില്‍ ഉണ്ടായ പണനഷ്ടം നികത്താനാണ്‌ മോഷണം നടത്തിയത്‌. വിജോയുടെ ഭാര്യയുടെ പരാതിയിലാണ്‌ ‌ അറസ്‌റ്റ്‌ . ഇയാളില്‍ നിന്ന്‌ ഒന്നരലക്ഷം രൂപ കണ്ടെടുത്തു. പണയം വച്ചിരുന്ന 15.5 പവന്റെ സ്വര്‍ണ്ണവും വീണ്ടെടുത്തു. ജോവി ഇതിനുമുമ്പ്‌ 3 മാസം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു. അന്ന്‌ വിജോ ഇയാള്‍ക്ക്‌ സ്‌കൂട്ടറും വീടിന്റെ താക്കോല്‍ കൂട്ടവും നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ്‌ പ്രതി വീട്‌ തുറന്ന്‌ മോഷണം നടത്തിയത്‌.

പരാതിക്കാരിയും കുടുംബവും മുവാറ്റുപുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിന്‌ പോയ സമയത്തായിരുന്നു മോഷണം സ്വണ്ണാഭരണങ്ങളില്‍ കുറെ മുവാറ്റുപുഴയിലെ സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തില്‍ പണയം വച്ചു. ബാക്കി പെരുമ്പാവൂരിലുളള സ്ഥാപനത്തില്‍ വിറ്റു. തുടര്‍ന്ന്‌ ബാംഗളൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെത്തിയപ്പോഴാണ്‌ സൗത്ത എസ്‌ഐ വിനോജിന്റെ നേതൃത്വത്തിലുളള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *