റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ട് ദിവസം കൊണ്ട് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ സൈക്കിള്‍ യാത്ര: റെക്കോര്‍ഡിട്ട് 17കാരന്‍

November 23, 2020 - 11:02 am

മുംബൈ: എട്ട് ദിവസം കൊണ്ട് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് 17 കാരന്റെ അതിവേഗ സൈക്കിള്‍ യാത്ര. ഇന്ത്യയിലുടനീളം ഏറ്റവും വേഗത്തിലുള്ള സൈക്കിള്‍ യാത്ര എന്ന റെക്കോര്‍ഡാണ് ഓം മഹാജന്‍ എന്ന 17കാരന്‍ ഇതിലൂടെ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് ഓം മഹാജന്‍. കശ്മീരിലെ ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ 3600 കിലോമീറ്ററാണ് എട്ട് ദിവസവും, ഏഴ് മണിക്കൂറും, 38 മിനിറ്റും എടുത്ത് മഹാജന്‍ യാത്ര ചെയ്തത്.

ഈ നവംബറില്‍ നടക്കാനിരുന്ന റാം( റെയ്സ് എക്രോസ് അമേരിക്ക)നുള്ള ക്വാളിഫയര്‍ സവാരിക്ക് പരിശീലനം നടത്തിയിരുന്നു. അതാണ് ഇപ്പോള്‍ റേസ് എക്രോസ് ഇന്ത്യ ആയി മാറ്റിയതെന്നാണ് മഹാജന്റെ പ്രതികരണം. ശ്രീനഗറിലെ കനത്ത തണുപ്പും മധ്യപ്രദേശിലെ കനത്ത മഴയും തെക്കേ ഇന്ത്യയിലെ കനത്ത ചൂടും തരണം ചെയ്തായിരുന്നു യാത്ര. ശ്രീനഗറില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള അതിവേഗ സൈക്കിള്‍ യാത്രയുടെ നിലവിലുള്ള ഗിന്നസ് റെക്കോര്‍ഡ് റാമിന്റെ അമ്മാവന്‍ മഹേന്ദ്ര മഹാജന്റെ പേരിലാണ്. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ സൈന്യത്തിലെ ലഫ്റ്റനന്റ് കേണല്‍ ഭരത് പന്നു ഈ റെക്കോര്‍ഡ് മറികടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *