അബുദാബി: വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കിടയിൽ യു.എ.ഇ പാകിസ്ഥാൻ, തുർക്കി, ഇറാൻ, തുടങ്ങി 12 രാജ്യങ്ങൾക്കുള്ള സന്ദർശന വിസ താൽക്കാലികമായി യു. എ. ഇ നിർത്തിവച്ചു.
“കോവിഡിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ടാണ് വിസ നിർത്തിവച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു” പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ബുധനാഴ്ച (18/11/20) സ്ഥിരീകരിച്ചു.
“ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പാകിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങൾക്ക് പുതിയ സന്ദർശന വിസ നൽകുന്നത് യു.എ.ഇ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു,” രാജ്യത്തിന്റെ വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.
പാക്കിസ്ഥാനിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യു.എ. ഇ യുടെ ഈ തീരുമാനം. നവംബർ 14 ന് അവസാനിച്ച ഒരാഴ്ചക്കാലത്ത് പാക്കിസ്ഥാനിൽ രണ്ടായിരത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനിൽ ഇതുവരെ 363,380 കൊറോണ വൈറസ് കേസുകളും 7,230 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 30,362 സജീവ കോവിഡ് -19 കേസുകളുണ്ടെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

