ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു കയറുന്നതായി ആഗോള പ്രവചന സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ്.
ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും ഉയർന്ന സമയമായിരിക്കുമെന്നും ഓക്സ്ഫോർഡ് ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പണപ്പെരുപ്പം ശരാശരി 6 ശതമാനത്തിന് മുകളിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസംബർ മാസത്തെ ധനനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് പോളിസി നിരക്കുകൾ നിലനിർത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിലകൂടിയ പച്ചക്കറികളും പ്രോട്ടീൻ ഇനങ്ങളും ഒക്ടോബറിൽ ഇന്ത്യയിലെ ഭക്ഷ്യ സെൻസിറ്റീവ് പണപ്പെരുപ്പം 77 മാസത്തെ ഉയർന്ന നിരക്കായ 7.6 ശതമാനത്തിലേക്ക് ഉയർത്തി. പണപ്പെരുപ്പം 7 ശതമാനത്തിന് മുന്നിൽ തുടരുന്ന തുടർച്ചയായ രണ്ടാമത്തെ മാസമാണിത്.
കോവിഡ് -19 ന്റെ ആഘാതം കുറയ്ക്കുന്നതിന് മാർച്ച് മുതൽ റിസർവ് ബാങ്ക് പോളിസി റിപ്പോ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നു.
“ഞങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്നുണ്ടെന്ന് തന്നെയാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത് ” ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറയുന്നു.

