റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാഴി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ബുധനാഴ്ച ദേശീയ പണിമുടക്ക്

January 6, 2020 - 4:38 pm

തിരുവനന്തപുരം ജനുവരി 6: ജനുവരി 8ന് ദേശീയ പണിമുടക്ക് സംസ്ഥാനം കണ്ട ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സംയുക്ത സമരസമിതി. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും സമരസമിതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ പണിമുടക്കിനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം. 44 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് പ്രതിഷേധം.

പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. രാജ്യവ്യാപക പണിമുടക്കില്‍ പകുതിയോളം സംസ്ഥാനങ്ങള്‍ നിശ്ചമാകുമെന്നാണ് സമിതിയുടെ വാദം. അര്‍ദ്ധ സര്‍ക്കാര്‍, ബാങ്കിംഗ്, മറ്റ് സര്‍വ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.

ആശുപത്രി, അവശ്യസര്‍വ്വീസ്, ശബരിമല തീര്‍ത്ഥാടനം, വിനോദസഞ്ചാര മേഖല എന്നിവയെ പണിമുടക്ക് അനുകൂലികള്‍ തടയില്ല. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങി 19 സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *