മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്നത് തുടരും

കൊച്ചി ജനുവരി 7: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനായി സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന്‍ കോറല്‍ കോവിലും ആല്‍ഫ സെറീന്‍ ഫ്ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത്.

അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പഴയ സമയക്രമം പോലെ വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍. ഹോളിഫെയ്ത്ത് പൊളിച്ച് അതിന്റെ ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ സെറീന്‍ പൊളിക്കാന്‍ പാടുള്ളൂവെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ ശനിയാഴ്ച രാവിലെ 11നും 11.05നുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. എന്നാല്‍ ഇത് ആദ്യം തീരുമാനിച്ചപോലെ 11നും 11.30നും ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
അഭിപ്രായം എഴുതാം