ന്യൂഡല്‍ഹി ജൂലൈ 17: പാര്‍ലമെന്റില്‍ മന്ത്രിമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷുഭിതനായത്. പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്കാന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകണമെന്ന് അധികാരമേറ്റയുടന്‍ മോദി എംപിമാരോട് പറഞ്ഞതാണ്. തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ മന്ത്രിമാര്‍ എത്തുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മോദി അതൃപ്തി അറിയിച്ചത്. കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പായി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

