തൃശൂര്‍: ആഢംബര ഹോട്ടലില്‍ മൂന്ന് മാസം താമസിച്ചതിനു ശേഷം വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയിൽ.
അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. തൃശൂര്‍ എം.ജി റോഡിലെ ബാര്‍ ഹോട്ടല്‍ അധികൃതരാണ് പരാതി നൽകിയത്.
തൃശൂര്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍ സബ് ഇന്‍സ്പെക്ടര്‍ സിനോജ്, എ.എസ്.ഐ ഗോപിനാഥന്, സി.പി.ഒമാരായ ഷിബു, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

