സവാള വില 45 രൂപ .കണ്ണടച്ചുതുറക്കും മുമ്പ് വിറ്റുതീര്‍ന്നത് 2 ടണ്‍

കോഴിക്കോട്: കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പില്‍ വ്യാഴാഴ്ച(29/10/2020) വിറ്റത് 2 ടണ്‍ സവാള . 45 രൂപ വിലക്ക് ഒരാള്‍ക്ക് ഒന്നര കിലോ എന്ന നിരക്കിലാണ്‌ സവാള വില്‍പ്പന നടത്തിയത്.

ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8 ടണ്‍ സവാളയെത്തിച്ചിരുന്നു. മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 70 രൂപയാണ് വില. നേരത്തെ 85 രൂപ വരെ എത്തിയിരുന്നു. സംസ്ഥാനത്ത ഹോര്‍ട്ടികോര്‍പ്പുമുഖേന 500 ടണ്‍ സവാളയാണ് വിതരണം ചെയ്യുന്നത്.

സപ്ലൈക്കോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ മുഖേന 300 ടണ്‍കൂടി വിതരണത്തിനായി എത്തിക്കും . കോഴിക്കോട്ട് വിതരണത്തിനായി നവമ്പര്‍ 5 ന് അടുത്ത ലോഡ്എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →