ശമ്പളമായി ലഭിച്ച 31 ലക്ഷം രൂപയിൽ 30 ലക്ഷം രൂപയും അനാഥർക്ക് ചിലവിട്ട കുമ്മനത്തിനെതിരെയുള്ള ആരോപണം ജനം തള്ളുമെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം : മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എതിരെ കേസ് നടപടിയെ വിമർശിച്ചുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർ സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗവർണർ പദവിയിലിരുന്ന 9 മാസക്കാലയളവിൽ ശമ്പളമായി ലഭിച്ച 35 ലക്ഷം രൂപയിൽ 30 ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത കുമ്മനത്തിന്റെ പേരിലാണോ പിണറായി സർക്കാർ അഴിമതി ആരോപിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ‘ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണും നട്ടിരിക്കുന്ന പിണറായിക്ക് ലഭിച്ച അതിശക്തമായ പ്രഹരമായിരുന്നു ശ്രീ കുമ്മനം രാജേട്ടനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. അതിൻറെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ള കേസ് എടുത്തിരിക്കുന്നത്’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന് പൂർണരൂപം ഇപ്രകാരം :

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. അതിൻ്റെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാര്‍ത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടൻ. ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ, പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത ആ രാജേട്ടൻ്റെ പേരിലാണോ നിങ്ങൾ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നത്, പിണറായി സർക്കാരേ..?!!നടക്കില്ല. ക്യാപ്സൂളുകൾക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ പോലും പുശ്ചിച്ചു തള്ളും. രാജേട്ടൻ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയിൽ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേൽ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം…

Posted by Sandeep.G.Varier on Thursday, 22 October 2020
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →