സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വനിതാ നേതാവ് കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

മുംബൈ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി നേതാവ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകി.

ബിജെപിയുടെ മഹാരാഷ്ട്ര ഡിവിഷൻ വൈസ് പ്രസിഡന്റ് ചിത്ര വാർ ആണ് വെള്ളിയാഴ്ച (23/10/20) കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയത്.

“സോഷ്യൽ മീഡിയയിലെ ചില ആപ്ലിക്കേഷനുകൾ വഴി സ്ത്രീകൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു,” കത്തിൽ അവർ പറഞ്ഞു.

ഈ ആപ്ലിക്കേഷനുകൾ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ നിർമിച്ച് ഇന്റർ നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഇത് തടയാൻ അത്തരം ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്നും ചിത്ര വാർ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം