റാഞ്ചി ഡിസംബര്‍ 24: ജെഎംഎം മുന്നണിക്ക് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ഹേമന്ത് ഇന്ന് ഗവര്‍ണറെ കാണും. അവസാനത്തെ ഫലം അനുസരിച്ച് ജെഎംഎമ്മിന് 30 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ബിജെപിക്ക് 25 സീറ്റാണ് ലഭിച്ചത്.
ജെഎംഎമ്മിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന് റാഞ്ചിയില്‍ ചേരുന്നുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഹേമന്ത് സോറനെ തെരഞ്ഞെടുക്കും. തുടര്‍ന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ സഖ്യകക്ഷികളുമായും യോഗം ചേരും. ആകെയുള്ള 81 സീറ്റുകളില്‍ 42 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം ലഭിക്കും. ജെഎംഎം-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് 47 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രഘുബര്‍ദാസ് ഇന്നലെ രാത്രിയോടെ രാജിവെച്ചിരുന്നു.

