കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം
കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി.
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം. ഷാജി കോഴ വാങ്ങിയെന്ന കേസ് ഇഡി ഏറ്റെടുത്തിരുന്നു. തുടർന്നാണ് ഷാജിയുടെ വീട് അളക്കുന്നത്.