കോട്ടയം: വിപ്പ് ലംഘനത്തിൽ സ്പീക്കറുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. കത്ത് കിട്ടിയാൽ താൻ വിശദീകരണം നൽകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. വിപ്പ് താൻ തന്നെയാണ് എന്നത് നിയമസഭാ രേഖകളിൽ നിന്ന് വ്യക്തമാകും. ഇക്കാര്യത്തിൽ തനിക്ക് ഒട്ടും ആശങ്കയില്ല , അദ്ദേഹം പറഞ്ഞു.
വിപ്പ് ലംഘിച്ചെന്ന മോൻസ് ജോസഫിൻ്റെ പരാതിയിൽ റോഷി അഗസ്റ്റിനും പ്രൊഫസർ ജയരാജിനും സ്പീക്കർ നോട്ടീസ് നൽകിയതായി റിപ്പോർടുണ്ടായിരുന്നു. ജോസ് വിഭാഗത്തിൻ്റെ പരാതിയിൽ നേരത്തേ ജോസഫ് വിഭാഗത്തിനും സ്പീക്കർ നോട്ടീസ് അയച്ചിരുന്നു.



