രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പോലീസ് പിടികൂടി

കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പോലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ നാസിദ് ആണ് പിടിയിലായ പട്ടാളക്കാരന്‍. കൊച്ചി ഹാർബർ പോലീസാണ് പിടികൂടിയത്.

കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് കഞ്ചാവ് തപാലില്‍ അയയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് സിഐഎസ്‌എഫ് പരിശോധനയില്‍ പിടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് അബ്ദുള്‍ നാസിദിനെ പിടികൂടിയത്.

ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

സൈന്യത്തിന്റെ ഭാഗമായി കാശ്മീരില്‍ സേവനം അനുഷ്ടിക്കുന്ന ഇയാള്‍ ഇപ്പോള്‍ അവധിയിലാണെന്നാണ് പൊലീസിനോട് പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →