കണ്ണൂര്‍: കണ്ണൂരില്‍ 14 കാരിയായ മകളെ ലൈംഗികമായി പീഠിപ്പിച്ച കേസില്‍ അച്ഛന് ജീവ പര്യന്തം തടവ് ശിക്ഷ. തലശേരി പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2015-17 കാലയളവില്‍ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴിനല്‍കിയിരുന്നു. പറശിനികടവിലെ ലോഡ്ജില്‍ വെച്ച് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 19 പേര് പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന് പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.
കേസില്‍ അറസ്റ്റിലായ പിതാവ് വിചാരണക്കിടെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നല്‍കിയില്ല. പ്രതി കുറ്റക്കാരനെന്ന കണ്ടെത്തിയ തലശേരി പ്രത്യേക കോടതി ജഡ്ജി സിജിഘോഷ് ആണ് പ്രതിയെ ജീവ പര്യന്തം തടവിന് വിധിച്ചത്. ബീന കാളിയത്താണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍. കുട്ടിയെ പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നുളള 18 കേസുകള്‍ തുടരുകയാണ്.



