ദുബൈ: ഐ പി എൽ 13-ാം സീസണിലെ ഏറ്റവും മുൻനിര ടീമുകളായ ഡൽഹിയും മുംബൈ ഇന്ത്യൻസും നേർക്കുനേർ വന്നപ്പോൾ മുംബൈക്ക് ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റന്‍ണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
ഓപ്പണര്‍ (36 പന്തില്‍ 53), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ 53) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയെ മറികടന്ന് മുംബൈ ഒന്നാമതെത്തി.
163 എന്ന വിജയ ലക്ഷ്യം പിൻതുടർന്ന മുബൈക്ക് പക്ഷേ തുടക്കം പാളി. ഒരു വശത്ത് ഡി കോക്ക് ഉറച്ചു നിന്നപ്പോൾ മറുവശത്ത് രോഹിത്തിന് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല.
രോഹിത്ത് 12 പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഡി കോക്കിന് പിന്തുണയേകി. ഇരുവരും ചേര്‍ന്ന് മുംബൈ ഇന്നിങ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. എന്നാല്‍ ഡികോക്കിനെ (36 പന്തുകളില്‍ നിന്നും 53) അശ്വിന് പുറത്താക്കിയതോടെ മുംബൈ പതറി. ഇതോടെ സൂര്യ കുമാര്‍ ആക്രമിച്ച് കളിച്ചു. ഒപ്പമുണ്ടായിരുന്ന ഇഷാന് കിഷനും മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് മുംബൈക്ക് സമ്മാനിച്ചു. സൂര്യകുമാറിനെ(32 പന്തില്‍ 53) റബാദ പുറത്താക്കിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി.
തൊട്ടടുത്ത ഓവറില്‍ ഹര്‍ദിക്കിനെ സ്റ്റോയിന്‍സ് പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് ഹര്‍ദിക് മടങ്ങിയത്. എന്നാല്‍ ഇഷാന് കിഷനും പൊള്ളാര്‍ഡും ചേര്‍ന്ന് ഇന്നിംഗ്സ് കരകയറ്റി. ഇഷാന് കിഷന് 15 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. മുംബൈ വിജയം ഉറപ്പായി. അവസാനം പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു.
ഡല്‍ഹിക്കായി കഗീസോ റബാദ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിരണ്ടു വിക്കറ്റെടുത്തു. അക്സര്‍ പട്ടേല്‍, ആര്.അശ്വിന്, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോര്‍ നേടിയത്. ധവാന് 52 പന്തില്‍ ആറു ഫോറും ഒരി സിക്സും സഹിതം 69 റണ്‍സോടെ പുറത്താകാതെ’ നിന്നു. ഈ സീസണിലെ ധവാന്റെ ആദ്യ അര്‍ധ സെഞ്ചുറിയായിരുന്നു.
33 പന്തില്‍ 42 റണ്‍സെടുത്ത നായകന് ശ്രേയാസ് അയ്യര്‍ ധവാന് മികച്ച പിന്തുണ നല്കി. ഡല്‍ഹിയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത പൃഥ്വി ഷായെ ട്രെന്റ് ബോള്‍ട്ട് മടക്കുകയായിരുന്നു. പിന്നാലെ എത്തിയ അജിങ്ക്യ രഹാനയെ ക്രുനാല്‍ പാണ്ഡ്യ മടക്കി.
രഹാനെയുടെ ആദ്യ മത്സരമായിരുന്നു. മൂന്നാം വിക്കറ്റില്‍ അയ്യര്‍ – ധവാന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ 85 റണ്‍സാണ് ഡല്‍ഹി സ്കോറിന്റെ നട്ടെല്ലായത്. അലക്സ് കാരി എട്ടു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു. സ്റ്റോയ്നിസ് എട്ടു പന്തില്‍ 13 റണ്‍സെടുത്ത് റണ്ണൗട്ടായി.
മുംബൈക്കുവേണ്ടി ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

