റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖുശ്ബു ബി ജെ പി യിലേക്ക്, കോൺഗ്രസ്സ് വിട്ടു പോകില്ലെന്നു പറഞ്ഞ നടിയുടെ മനം മാറ്റം വെറും അഞ്ച് ദിവസം കൊണ്ട്

October 12, 2020 - 9:07 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് പറഞ്ഞ നടിയും തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ താങ്കളാഴ്ച (12/10/2020) ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക.

പാര്‍ട്ടിയില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും ബി.ജെ.പിയിലേക്ക് പോകാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും താരം പറഞ്ഞത് അഞ്ച് ദിവസം മുൻപ് മാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി താന്‍ പാര്‍ട്ടി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന നിലപാടാണ് ഖുശ്ബു അന്ന് സ്വീകരിച്ചിരുന്നത്.

എന്നാൽ , ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട എടപ്പാടി പളനിസ്വാമിയെ അഭിനന്ദിച്ച് ഖുശ്ബു രംഗത്തെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് അവർ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *