റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിമാലി: വനത്തിനുളളില്‍ നിന്നിരുന്ന ആഴത്തുപന(കാട്ടുപന) യില്‍ നിന്ന കള്ളുത്പ്പാദിപ്പിച്ചതിന് അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു. മാങ്കുളം ആനക്കുളം തൊണ്ണൂറാറ് കുടിക്ക് സമീപമുളള വനത്തില്‍ നിന്നാണ് അഞ്ച് ലിറ്ററോളം കള്ള്‌ നര്‍ക്കോട്ടിക്ക് സംഘം കണ്ടെടുത്തത്.

വനത്തിനുളളില്‍ ചാരായ നിര്‍മ്മാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപനയില്‍ നിന്നും കളളുത്പ്പാദിപ്പിക്കുന്നത് കണ്ടെത്തിയത്. പ്രതിയെ ക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് . പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.സി സതീഷ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാന്‍റി തോമസ്, മീരാന്‍ കെഎസ്, മാനുവല്‍ എന്‍ജെ. ഹാരിഷ് മൈതിന്‍, ശരത് എസ്പി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *