രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

വയനാട് ഡിസംബര്‍ 6: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്കൂളും രാഹുല്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് രാഹുല്‍ ഷഹ്‌ലയുടെ വീട്ടിലെത്തിയത്.

ഷഹ്‌ലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുല്‍ ഗാന്ധി. നേരത്തെ ഷഹ്‌ലയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →