ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്.
പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗകേസ് പ്രതികളോട് ദയ പാടില്ലെന്നും രാമനാഥ് കോവിന്ദ് വെള്ളിയാഴ്ച വ്യക്തമാക്കി. സ്ത്രീ സുരക്ഷ ഗൗരവമായ വിഷയമാണ്. പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.