മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ നവംബര്‍ 26: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചൊവ്വാഴ്ച ഉച്ചയോടെ രാജിവെച്ചിരുന്നു. വൈകിട്ട് മാധ്യമങ്ങളെ കണ്ട് ഫഡ്നാവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചപ്പോള്‍ ശിവസേനയുടെ പിന്തുണയില്ലാത്തതിനാലാണ് അതിന് തയ്യാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം നിന്നുകൊണ്ട് മറുപക്ഷവുമായി ചര്‍ച്ച നടത്തുകയാണ് ശിവസേന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →