കണ്ണൂര്‍: സര്‍ക്കസ് കലാകാരന്മര്‍ നിലനില്‍പ്പിനായുളള പോരാട്ടത്തിലാണ്. കോവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് അതിജീവനത്തിനായി ജീവിതം ഒരു സര്‍ക്കസ് എന്ന പേരില്‍ വെര്‍ച്ച്വല്‍ ഷോയ്ക്ക് തുടക്കമാവുന്നത്. സര്‍ക്കസിന്റെ നൂറാം വാര്‍ഷികമായ ഇന്ന് (25.09.2020) വെര്‍ച്ച്വല്‍ ഷോയുടെ തുടക്കം കുറിക്കും. കേരളത്തിലെ പ്രധാന സര്‍ക്കസ് കമ്പനികളിലൊന്നായ റാംബോ സര്‍ക്കസാണ് വെര്ച്ച്വല്ഷോ എന്ന ആശയം മുന്നോട്ടുവച്ചത്.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിരവധി സര്‍ക്കസ് കലാകാരന്മാര് പട്ടിണിയിലായി. എന്നാല്‍ ഇത്തരമൊരു സംരംഭം സര്‍ക്കസ് മേഖലയെ കരകയറ്റുമെന്നാണ് പ്രതീക്ഷ. റാംബോ സര്‍ക്കസിന്റെ ഇതുവരെയുളള ചരിത്രം മുന്‍നിര്‍ത്തിയാണ് ഷോയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തേ റിക്കാര്‍ഡ് ചെയ്തുവച്ച ഷോ ആയിരിക്കും കാണികളിലെത്തുന്നത്. ബുക്ക്മൈ ഷോ എന്ന ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് ഷോ ആസ്വദിക്കാം.
ഇപ്പോള്‍ കണ്ണൂരിലും പരിസരത്തുമായി അവശതകളനുഭവിക്കുന്ന നിരവധി കലാകാരന്മാരുണ്ട്. അവരില്‍ പെന്ഷന് പറ്റുന്നവരും അല്ലാത്തവരും ഉണ്ട്. ഈ കാലയളവില്‍ നിരവധി സര്‍ക്കസ് കമ്പനികള്‍ പൂട്ടുകയും ചെയ്തു. ഒന്നുരണ്ട് കമ്പനികള്‍മാത്രമാണ് ഇന്ന് പിടിച്ചുനില്‍ക്കുന്നത്. നേരത്തേതന്നെ പ്രതിസന്ധിയലായ ഈ മേഖല കോവിഡിന്റെ വരവോടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കിയിരിക്കുകയാണ്

