ന്യൂഡൽഹി: കർഷകബില്ലിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . പഞ്ചാബിൽ ട്രയിൻ തടയൽ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസും ഇടതു പാർടികളും രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന ,മഹാരാഷ്ട്ര , സംസ്ഥാനങ്ങളിലാണ് കർഷക പ്രതിഷേധം ശക്തമായി തുടരുന്നത്. എൻ.ഡി.എ യുടെ ഭാഗമായ ശിരോമണി അകാലിദൾ പ്രതിഷേധത്തിൽ നിന്നും രക്ഷ നേടാനാണ് സ്വന്തം കേന്ദ്രമന്ത്രിയെ വരെ രാജി വയ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധക്കാർ ഡൽഹിയിലെത്തുന്നത് ഒഴിവാക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

