ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി

ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ് അക്കൗണ്ടന്‍റ് ജനറലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

2017 മാര്‍ച്ച് 6-നാണ് ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നത്. പദ്ധതിയുടെ മൂന്നാം റീച്ചില്‍ കരാറുകാരന്‍ ഉപയോഗിച്ചത് ടൈം ടെക്നോ പ്ലാസ്റ്റ്, പര്‍മാ പ്ലാസ്റ്റ് എന്നീ കമ്പനികളുടെ പൈപ്പുകളാണ്.ഇതിലെ ഒന്നരകിലോമീറ്റര്‍ സ്ഥാപിച്ച പര്‍മാ പ്ലാസറ്റ് കമ്പനിയുടെ പൈപ്പുകള്‍ കമ്മീഷന്‍ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് നടത്തിയ ട്രയല്‍ റണ്ണില്‍ പൊട്ടി. ഇത് മറച്ച് വെച്ച് പദ്ധതിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയി. തുടര്‍ച്ചയായി പിന്നീട് പൈപ്പ് പൊട്ടലുണ്ടായി. പരിശോധനകളൊന്നും നടത്താതെയാണ് പര്‍മാ പ്ലാസ്റ്റ് കമ്പനിയുടെ നിലവാരം കുറഞ്ഞ പൈപ്പ് വാങ്ങാന്‍ കരാറുകാരന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →