സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ നികുതി നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഘടനയിലും പ്രവർത്തനത്തിലും കാലോചിതമായ പരിഷ്‌കരണം...
Read full story
തിരുവനന്തപുരം: കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് പരിപാടിയിൽ 2020 മുതൽ ഷോർട്ട് ലിസ്റ്റ് ചെയ്തവർക്കായി എനർജി മാനേജ്‌മെന്റ് സെന്റർ വിവിധ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട ഊർജ്ജ മാനേജ്‌മെന്റ് പ്രാവർത്തികമാക്കുന്നതിനുള്ള അംഗീകാരമായ ISO  50001 സർട്ടിഫിക്കേഷൻ നടപ്പിലാക്കുന്നതിനും, ഊർജ്ജ ഓഡിറ്റ്...
Read full story
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ മണ്ഡലമെന്ന നിറവില്‍ കാട്ടാക്കട. തുടര്‍ഘട്ടമായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഊര്‍ജ്ജ ഓഡിറ്റിന് തുടക്കമാകുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും ഊര്‍ജ്ജ ഓഡിറ്റാണ് എനര്‍ജി മാനേജ്മെന്റ്...
Read full story
ബ്ലാക് ഫംഗസ്: മെഡിക്കല്‍ ഓഡിറ്റ് നടത്തും
റിപ്പോര്‍ട്ട്

ബ്ലാക് ഫംഗസ്: മെഡിക്കല്‍ ഓഡിറ്റ് നടത്തും

By ന്യൂസ് ഡെസ്ക് May 23, 2021
തിരുവനന്തപുരം : ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന...
Read full story
കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി നൽകിയ അഭ്യർഥനയെത്തുടർന്ന്, ദക്ഷിണ നാവിക കമാൻഡ് 2021 മെയ് 14 ന് അഞ്ച് ടീമുകളെ വിന്യസിച്ച് എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളുടെ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തി. പ്രാഥമിക വിലയിരുത്തലിനും എല്ലാ ജില്ലകളിലെയും ഓഡിറ്റ് ചെയ്യേണ്ട മൊത്തം ആശുപത്രികളുടെ എണ്ണവും കണക്കിലെടുത്ത്, 2021 മേയ് 17 മുതൽ, 22 ടീമുകളെ കേരളത്തിലെ ശേഷിക്കുന്ന 13 ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് ഏറ്റെടുക്കുന്നതിന് നിയോഗിച്ചു. 140 സർക്കാർ/താലൂക്ക് ആശുപത്രികൾ, മറ്റ് ചികിത്സാ കേന്ദ്രങ്ങൾ/കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന മറ്റ്‌ കേന്ദ്രങ്ങൾ എന്നിവയിൽ 101 എണ്ണത്തിൽ ഓഡിറ്റ് പൂർത്തിയായി. ശേഷിക്കുന്ന ആശുപത്രികളുടെ ഓഡിറ്റ് 2021 മെയ് 30 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് നടത്താൻ ഐ‌എൻ‌എസ് സമോറിൻ, എഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെയാണ് നിയോഗിച്ചത് . കോയമ്പത്തൂരിലെ ഐ‌എൻ‌എസ് അഗ്രാനിയിൽ നിന്നുള്ള സംഘങ്ങളെ പാലക്കാട് ജില്ലയിലെ ആശുപത്രികളുടെ ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തു. എല്ലാ സ്ഥലങ്ങളിലുമുള്ള ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥരുമായും ആശുപത്രി ജീവനക്കാരുമായും സംഘങ്ങൾ സംവദിച്ചു. പ്രാഥമിക കണ്ടെത്തലുകളും ശുപാർശകളും ആശുപത്രികളെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. എല്ലാനിയുക്ത ആശുപത്രികളുടെയും ഓഡിറ്റ് പൂർത്തിയാക്കിയാൽ വിശദമായ റിപ്പോർട്ട് കൈമാറും.
Read full story
തിരുവനന്തപുരം : കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച് പ്രതിദിന...
Read full story
ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ്...
Read full story