ഭീകരരെ വലയിലാക്കിയത് ദേശീയ അന്വേഷണ ഏജൻസിയുടെ പഴുതടച്ച നീക്കങ്ങൾ

കൊച്ചി: കേരളത്തിലും ബംഗാളിലും അതീവ രഹസ്യമായി പ്രവർത്തിച്ച അൽഖ്വയ്ദ ഭീകരർ പിടിയിലായത് ദേശീയ അന്വേഷണ ഏജൻസിയുടെ പഴുതടച്ച നീക്കങ്ങളിലൂടെ. പുലർച്ചെയോടെയാണ് ഉദ്യോഗസ്ഥർ എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകക്കെട്ടിടങ്ങളിൽ എത്തുന്നത്.

ഇൻറലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ഭീകരരെന്ന് സംശയിക്കുന്നവരെ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും അൽ ഖ്വയ്ദ സാന്നിധ്യമുണ്ടെന്ന് എൻ ഐ എ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു. അറസ്റ്റിലായവരിൽ നിന്ന് ജിഹാദി ലിറ്ററേച്ചറുകളും മാരകായുധങ്ങളും പിടികൂടിയിട്ടുണ്ട്. അൽഖ്വയ്ദയുടെ പാക്കിസ്ഥാൻ ഘടകത്താൽ നിയന്ത്രിക്കപ്പെടുന്നവരാണ് ഇവർ എന്നാണ് പ്രാഥമിക സൂചന.

ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന ഇതര സംസ്ഥാനത്തൊഴിലാളികളുടെ ഇടയിലേക്ക് നുഴഞ്ഞു കയറാനും അധികൃതരുടെ കണ്ണിൽ പെടാതെ ഒളിഞ്ഞിരിക്കാനും ഭീകരർക്ക് എളുപ്പമായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും ഇത് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ സംഘം ആലോചിച്ചിരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →