ആത്മഹത്യാ രംഗം ഭാര്യയെ ലൈവായി കാണിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു

റാന്നി. ആത്മഹത്യക്കൊരുങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍  ഭാര്യയെ ലൈവായി വാട്സാപ്പിലൂടെ കാണിച്ച് ഭര്‍ത്താവ്  തൂങ്ങി മരിച്ചു. യുവാവിനെ ക്വാറന്‍റീന്‍ കേന്ദ്രത്തിലാക്കിയിരിക്കുകയായിരുന്നു. റാന്നി വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന കലഞ്ഞൂര്‍ നിശാന്ത് ഭവനില്‍ ജി നിശാന്ത് (41) ആണ് തൂങ്ങി മരിച്ചത്. ഭാര്യ ക്വാറന്‍റൈന്‍ സെന്‍ററിലുളളവരെ വിളിച്ചറിയിച്ചതനുസരിച്ച് ക്വാറന്‍റൈന്‍ കേന്ദ്രത്തിലുണ്ടായിരുന്നവര്‍  ഓടിയെത്തിയപ്പോഴേക്കും നിശാന്ത് മരിച്ചിരുന്നു. 
2020 സെപ്തംബര്‍ 10 ന് വ്യാഴാഴ്ച രാവിലെ  ഏഴുമണിയോടെ റാന്നി പെരുമ്പുഴയിലെ  ക്വാറന്‍റൈന്‍ സെന്‍ററായ ലോഡ്ജിലായിരുന്നു സംഭവം.  ബംഗളൂരുവിലെ പൂക്കടയില്‍ ജോലി ചെയ്യുന്ന ആളാണ് നിശാന്ത് . ചൊവ്വാഴ്ച വൈകിട്ടാണ് റാന്നിയിലെത്തിയത്. തുടര്‍ന്ന്  നിരീക്ഷണത്തില്‍ പോവുകയായിരുന്നു. 

ബുധനാഴ്ച വൈകിട്ട് നിശാന്ത് വളരെ അസ്വസ്ഥനായിരുന്നുവെന്ന് ക്വാറന്‍റൈന്‍ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിനു കെ സാം പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ  നാലുമണിയോടെ നിശാന്ത് മുറിയുടെ മുന്നിലെ വരാന്തയിലൂടെ അസ്വസ്ഥനായി നടക്കുന്നത് കണ്ടിരുന്നെന്നും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നുണ്ടായിരു ന്നെന്നും സമാധാനിപ്പിച്ച് അവര്‍ മുറിയിലേക്ക് കയറ്റിയിരുന്നെന്നും എ ഓ പറഞ്ഞു.
ബുധനാഴ്ച രാത്രി 12 നും ഇന്നലെ പുലര്‍ച്ചെ മൂന്നിനും നിശാന്ത് വിളിച്ചിരുന്നതായി ഭാര്യ സീനാ എസ് പിളള പറഞ്ഞു . തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നെന്നും ഫോണ്‍ ട്രാപ്പ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. പിന്നീട് പലവട്ടം വിളിച്ചിരുന്നെങ്കിലും ഉറങ്ങി പോയതിനാല്‍ ഫോണ്‍ എടുക്കാനായില്ല. രാവിലെ 6.30 ന്  തിരികെ  വിളിച്ചപ്പോള്‍ നിശാന്ത് പലതും പറഞ്ഞു . ഏഴുമണിയോടെ വാട്സാപ്പില്‍  വീഡിയോയിലൂടെ വിളിച്ച് തൂങ്ങിമരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി. അരുതെന്ന് പറഞ്ഞ് സീന നിലവിളിച്ചപ്പോള്‍ ഫോണ്‍ കട്ട്ചെയ്തു. ഉടന്‍ സീന സെന്‍ററിലേക്ക് വിളിച്ച് വിവരം പറയുകയും അഡ്മിനിസട്രേറ്റീവ്    ഓഫീസറും ജീവനക്കാരും എത്തിയപ്പോള്‍ മുറിയിലെ ഫാനില്‍ ബെഡ്ഷീറ്റുപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി മദ്യപിക്കുന്ന നിശാന്തിന് മദ്യം ലഭിക്കാതെ വന്നതിലുള്ള അസ്വസ്ഥതയിലാവാം ആത്മഹത്യയെന്ന് കരുതുന്നതായി റാന്നി സിഐ.കെ.എസ് വിജയന്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പാണ് നിശാന്തും  കുടുംബവും റാന്നി വൈക്കത്ത് താമസമാക്കിയത്. മക്കള്‍ നമിത(7), ദേവര്‍ശ് (1)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →