കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കാനാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന്‌ കോടിയേരി

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ കെപിസിസിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്‌ ‌ പ്രതികളായി വരാന്‍ സാധ്യതയുളള കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കാനാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം മുഖപത്രത്തിലെഴുതിയ ചടയന്‍ ഗോവിന്ദന്‍ അനുസ്‌മരണ ലേഖനത്തിലണ്‌ കോടിയേരി ഇങ്ങനെ പറഞ്ഞത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക കോണ്‍ഗ്രസ്‌ ഗുണ്ടാസംഘം നടത്തിയ കൊലപാതകത്തിലെ പ്രതികളേയും ഗൂഡാലോചനക്കാരെയും നിയമത്തിന്‌ മുന്നിലെത്തിക്കാന്‍ സംസ്ഥാന പോലീസിന്‌ കഴിയുമെന്നും ലേഖനത്തില്‍ അദ്ദേഹം ചൂണ്ടടിക്കാട്ടി.

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന്‌ അടൂര്‍ പ്രകാശ്‌ എംപിയും മറ്റു നേതാക്കളും ആവശ്യപ്പെടുമ്പോഴാണ്‌ കോടിയേരിയുടെ ഈ നിലപാട്‌.കേരള പോലീസിന്‍റെ മികവിനെക്കുറിച്ച്‌ സൂചിപ്പിക്കുമ്പോഴും സിബിഐ വേണ്ടെന്ന്‌ അദ്ദേഹം തീര്‍ത്തുപറയാതിരുന്നതും ശ്രദ്ധേയമാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →