ദലൈലാമയെ പൂർണമായും അവഗണിച്ച പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ് എന്ന് ജോ ബൈഡൻ

വാഷിങ്ടൺ :ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയെ
സന്ദർശിക്കുക പോലും ചെയ്യാത്ത അമേരിക്കൻ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ.

ട്രംപിൻറെ മുൻഗാമികളെല്ലാം
ദലൈലാമയെ സന്ദർശിക്കുകയും ടിബറ്റുമായി നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു.
താൻ പ്രസിഡണ്ട് ആയാൽ ദലൈലാമയെ സന്ദർശിക്കുമെന്നും ടിബറ്റൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ടിബറ്റൻ ജനതയുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യും. ടിബറ്റിന് അധികാരങ്ങൾ തിരിച്ചു നിൽകാൻ ബീജിംഗിനെ നിർബന്ധിതമാക്കേണ്ടതുണ്ട്. ചൈനയെയും ടിബറ്റിനെയും ചർച്ചകൾക്കായി ഒരു മേശയുടെ ഇരുവശവും കൊണ്ടുവരുമെന്നും ബൈഡൻ പറഞ്ഞു.

അമേരിക്കൻ വിദേശ നയത്തിൻ്റെ കേന്ദ്രത്തിൽ മൂല്യങ്ങൾ തിരികെ വയ്ക്കേണ്ടതുണ്ട്. മൂല്യങ്ങൾക്ക് വില നൽകാത്ത പ്രസിഡണ്ടായിരുന്നു ഡൊണാൾഡ് ട്രംപെന്നും അതുകൊണ്ടു തന്നെയായിരിക്കാം അദ്ദേഹം ടിബറ്റൻ ആത്മീയാചാര്യനുമായുള്ള ഒരു സംഭാഷണത്തിന് പോലും തയ്യാറാകാതിരുന്നത് എന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →