സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ച് പാർക്കിൽ വ്യായാമം ചെയ്തു. നടിയേയും സുഹൃത്തുക്കളെയും നാട്ടുകാരിൽ ചിലർ ആക്രമിച്ചു

ബെംഗളൂരു : പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെ നടിയെയും സുഹൃത്തുക്കളെയും സാമൂഹിക വിരുദ്ധർ കൈയ്യേറ്റം ചെയ്തു. കന്നഡ താരം സംയുക്തയെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാരിൽ ചിലർ ആക്രമിക്കാന്‍ ശ്രമിച്ചത്. പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വച്ചാണ് സംഭവം. കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ബംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്താണ് സംയുക്തയുടെ പോസ്റ്റ്‌. പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സംയുക്ത പറ‍ഞ്ഞു. കാരണമൊന്നും കൂടാതെ ഇവര്‍ തന്നെയും സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിടാന്‍ ശ്രമിച്ചതും അക്രമികളെ പ്രകോപിപ്പിച്ചു.

നിരവധി പേര്‍ സംയുക്തയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. തമിഴ് ചിത്രമായ പപ്പിയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ഹേമന്ദ് കുമാര്‍ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം തുര്‍ത്തു നിര്‍ഗമനയാണ് സംയുക്തയുടെ അടുത്ത റിലീസ്

Share
അഭിപ്രായം എഴുതാം