മഹാരാഷ്ട്രയിൽ ബിജെപി -ശിവസേന സർക്കാർ രൂപീകരിക്കണം: പവാർ

മുംബൈ നവംബർ 6: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയിൽ ഒരു സർക്കാർ രൂപീകരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ പറഞ്ഞു. ഇതോടെ കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സർക്കാരുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി.

”കഴിഞ്ഞ 25 വർഷമായി ബിജെപി-ശിവസേന സഖ്യകക്ഷികളാണ്. അതിനാൽ അവർ സംസ്ഥാന സർക്കാരിനുവേണ്ടി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ജനങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ ഞങ്ങൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട് . പ്രതിപക്ഷത്ത് ഇരിക്കാൻ ഞങ്ങൾ തയ്യാറാണ്.” പവാർ മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബർ 24 ന് ഫലം പ്രഖ്യാപിച് സംസ്ഥാനത്ത് സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രതിസന്ധി 13 ആം ദിവസവും തുടർന്നു. ബിജെപി – 105, ശിവസേന -56, എൻസിപി -54, കോൺഗ്രസ് -44 സീറ്റുകളാണ് നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →