നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകർത്തു. ഡിവൈഎഫ്ഐ യാണ് ഇതിനു പിന്നിൽ എന്ന് കോൺഗ്രസ് .

കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരെ ബോംബേറുണ്ടായി. 31-08-2020 തിങ്കളാഴ്ച രാത്രി10.30യോടെയാണ് സംഭവമുണ്ടായത്. കല്ലാച്ചിയിലെ കോർട്ട് റോഡിലാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. സിപിഎം ആണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസിൻറെ വാദം.

വെഞ്ഞാറംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിനുശേഷമാണ് ബോംബേറ് നടന്നത്. ബോംബേറില്‍ കെട്ടിടത്തിന്‍റെ ജനലുകള്‍ തകർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →