ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസം മുട്ടുകയാണ്. വായു മലിനീകരണ തോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പ്രദേശങ്ങളിലും പുകമഞ്ഞ് വ്യാപകമായതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ന്യൂഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വായു മലിനീകരണത്തിന്‍റെ ഭാഗമായിട്ടാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനാരോഗ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്‍95 മാസ്ക്കുകള്‍ ഉപയോഗിക്കുക, പുറത്തിറങ്ങരുത്, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതു ഗതാഗതം ഉപയോഗിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

നിലവില്‍ 400-നും 1500-നുമിടയിലാണ് ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും വായു ഗുണനിലവാര തോത്. ആളുകള്‍ ശ്വാസം മുട്ടലുകള്‍ അടക്കമുള്ള അസ്വസ്ഥതകളാല്‍ ബുദ്ധിമുട്ടുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →