തൃശൂര്‍ കിഫ്ബി ശുദ്ധജല വിതരണ പദ്ധതി നാടിന് സമര്‍പ്പിച്ചു

തൃശൂര്‍: ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകള്‍ക്കുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കിഫ്ബി വഴി അനുവദിച്ച 34 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രതിദിനം 100 ലിറ്റര്‍ കുടിവെള്ളമെത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചീഫ് വിപ്പ് കെ രാജന്‍ മുഖ്യാതിഥിയായി. ഗീതാ ഗോപി എം എല്‍ എ അധ്യക്ഷത വഹിച്ചു. 

ചാഴൂര്‍ അച്ചുതമേനോന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ എ വി ശ്രീവത്സന്‍, ജ്യോതി കനകരാജ്, വി ഐ അബുബക്കര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7433/KIIFB.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →