ബ്രിട്ടീഷുകാർ കോളനി അടിമകൾക്ക് നൽകിയ സേവനങ്ങൾക്ക് വൈകിയാണെങ്കിലും പണം നൽകണമെന്ന് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് നേതാവ്
സക്കറിയുടെ പ്രസിദ്ധമായ കഥയും അതിൻറെ സിനിമയും ഒരുപാട് ചരിത്ര സന്ദർഭങ്ങളെ ഉദാഹരിക്കാൻ കൂടി കൊള്ളാം. ഭാസ്കര പട്ടേലരും തൊമ്മിയും കഥയിലെ കഥാപാത്രങ്ങൾ അല്ല. ചരിത്രത്തിലെ ജീവനുള്ള മനുഷ്യർ തന്നെയാണ്.
ഗോവയിലും തമിഴ്നാട്ടിലും നിന്ന് യുകെയിൽ എത്തി വിവാഹം കഴിച്ചു ജീവിച്ച രണ്ടുപേർക്ക് ജനിച്ച സൂയല്ലാ ബ്രാവർ മാൻ എന്ന സ്ത്രീ ബ്രിട്ടനിലെ രാഷ്ട്രീയത്തിൽ കുതിച്ചുയർന്ന ഇന്ത്യൻ വംശജയാണ്. കൺസർവേറ്റീവ് പാർട്ടിക്കാരിയാണ്. ബ്രിട്ടനിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. ഇപ്പോൾ പാർലമെൻറ് അംഗമാണ്.
ആ മഹതി കണ്ടെത്തിയിരിക്കുന്നത് ബ്രിട്ടന്റെ കോളനി രാജ്യങ്ങൾ ആയിരുന്ന പ്രദേശത്തെ ജനങ്ങളുടെ ഈ തലമുറക്കാർ ബ്രിട്ടന് നഷ്ടപരിഹാരം നൽകി സഹായിക്കണം എന്നാണ്.
ചരിത്രം എഴുതുകയാണ് എന്നൊക്കെ പറയാറുണ്ട്. അതെങ്ങനെയായാലും തിരുത്താൻ പറ്റാവുന്ന ഒന്നല്ല ചരിത്രം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ യാഥാസ്ഥിതിക കക്ഷിയുടെ എംപി ആയ ഇവർ ചരിത്രത്തെ തിരുത്താൻ ശ്രമിക്കുകയാണ്. അവരുടെ ന്യായം ശ്രദ്ധേയമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം അവർ കീഴടക്കി ഭരിച്ച സ്ഥലങ്ങളിൽ ഒക്കെ റെയിൽവേ കൊണ്ടുവന്നു, കമ്പിത്തപാൽ കൊണ്ടുവന്നു, ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നു, ആധുനിക ജനാധിപത്യവും ഭരണ വ്യവസ്ഥകളും കൊണ്ടുവന്നു.ഇതെല്ലാം ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ആയിരുന്നു.,അതെല്ലാം കണ്ടെത്താനും സ്ഥാപിക്കാനും ഒരുപാട് പണം ബ്രിട്ടീഷ് സാമ്രാജ്യത്വം മുടക്കി.,ആ മുടക്കുമുതലിലാണ് ഈ വക അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ അടക്കം കോളനി രാജ്യങ്ങളിൽ ഉണ്ടായത്.,അന്ന് കാശുണ്ടായിരുന്നു.,ഇന്ന് മോശമാണ്.,അതുകൊണ്ട് പണ്ട് നടത്തിയ മൂലധന നിക്ഷേപത്തിന് ആനുപാതികമായ പ്രതിഫലം വയ്യാതായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യയും ജമക്കയും അടക്കമുള്ള രാജ്യങ്ങൾ നൽകണമെന്നാണ് മഹതി ആവശ്യപ്പെട്ടിരിക്കുന്നത്.
കൺസർവേറ്റീവ് രാഷ്ട്രീയക്കാരിയായ ഈ ഇന്ത്യൻ വംശജ പുതിയ വ്യാഖ്യാനം സൃഷ്ടിക്കുമ്പോൾ അത് വെറുതെയല്ല. കാരണമുണ്ട്. കേസ് പറഞ്ഞാൽ തോറ്റു പോകുന്ന ഒരു ഗതികേടിൽ ബ്രിട്ടീഷ് ഭരണകൂടം ചെന്ന് പെട്ടിരിക്കുകയാണ്. ഇന്ന് അവരുടെ നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുള്ള കാര്യമാണ് മനുഷ്യനെ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ പാടില്ല എന്നുള്ളത്. ആ നിയമം ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരുന്ന കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വവും ബ്രിട്ടനിലെ മനുഷ്യ വില്പനക്കാരും ഒന്നിച്ചു നിന്നുകൊണ്ട് ജമക്കയിൽ നിന്ന് 10000 കണക്കിന് പാവങ്ങളെ പിടികൂടി ലോകത്തു മുഴുവൻ വിറ്റഴിച്ചു. മനുഷ്യ കടത്തും മനുഷ്യനെ ചരക്കാക്കി വിൽക്കുന്നതും നിയമം നിരോധിക്കുകയും അതിൻറെ പേരിൽ പിഴയും ശിക്ഷയും നൽകുകയും ചെയ്ത കാലത്താണ് ബ്രിട്ടനിലെ മുതലാളിമാർ ഇത് ചെയ്തത്. നാല് കാശ് ഉണ്ടാക്കാൻ കന്നുകാലിയെ വാങ്ങി വിൽക്കുന്നതിനേക്കാൾ നല്ലത് മനുഷ്യനെ വിൽക്കുന്നതാണ് എന്ന് കണ്ടെത്തിയ ബുദ്ധിമാൻമാർ ചെയ്ത പണിയാണ്.
പക്ഷേ അത് കാര്യമായി മാറിയിരിക്കുകയാണ്. അന്ന് നടത്തിയ മനുഷ്യ കച്ചവടത്തിന് ബ്രിട്ടീഷ് ഭരണകൂടം ഉത്തരവാദിയാണ് എന്ന് ജമക്ക ഇപ്പോൾ വാദിക്കുകയാണ്. പെട്ടുപോകാനും സാധ്യതയുണ്ട്. അതിൻറെ പേരിൽ നഷ്ടപരിഹാരം വേണം എന്നാണ് ആവശ്യം. ആ നടപടികൾ മുന്നറിയിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ആയിട്ടാണ് ഇന്ത്യൻ മദാമ്മ ഈ അഭിപ്രായം ഉന്നയിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയിൽ പിന്നെ പ്രോഗ്രസീവ് അഭിപ്രായം ഉണ്ടാവുകയില്ലല്ലോ. അടിമക്കച്ചവടത്തിന്റെ ക്രൂരമായ ചരിത്രത്തിന്മേൽ യുകെക്ക് നിയമപരമായ ബാധ്യതയുണ്ടോ എന്ന് വ്യക്തമാക്കാൻ ജമൈക്കൻ സർക്കാർ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ഔദ്യോഗിക ഹർജി സമർപ്പിക്കുകയാണ്.
പ്രിവി കൗൺസിലിന്റെ ഇടപെടൽ: രാജാവിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ വിഷയം ജമൈക്കയുടെ പരമോന്നത കോടതിയായ പ്രിവി കൗൺസിലിന്റെ (Privy Council) നിയമോപദേശത്തിന് വിടണമെന്നാണ് ജമൈക്ക ആവശ്യപ്പെടുന്നത്.
മൂന്ന് പ്രധാന ചോദ്യങ്ങൾ:
ആഫ്രിക്കൻ ജനതയെ നിർബന്ധിതമായി കടത്തിക്കൊണ്ടുവന്നത് കോമൺ ലോ (Common Law) പ്രകാരം നിയമപരമായിരുന്നോ?
1838 വരെയുള്ള ഈ അടിമത്തം അന്താരാഷ്ട്ര നിയമപ്രകാരം ‘മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യം’ (Crimes against humanity) ആയി കണക്കാക്കാമോ?
ലോകത്ത് തന്നെ അപൂർവ്വമായ ഒരു നഷ്ടപരിഹാര കേസിലേക്കാണ് ജമക്കൻ സർക്കാർ നീങ്ങിയിരിക്കുന്നത്. നിയമവ്യവസ്ഥയുടെ അടിത്തറകളിൽ വിശ്വാസമർപ്പിച്ചു കൊണ്ടാണ് വിലയിരുത്തുന്നത് എങ്കിൽ സംശയം വേണ്ട ബ്രിട്ടീഷ് സർക്കാർ നഷ്ടപരിഹാരം കൊടുക്കണം. അതിൽനിന്ന് തലയൂരാൻ വലിയൊരു സാമൂഹിക ചിന്ത വിളമ്പിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ മുൻ ആഭ്യന്തര മന്ത്രി . സാമ്പത്തിക ശക്തി എന്നുള്ള നിലയിൽ ബ്രിട്ടനെ ഇന്ത്യ പിന്തള്ളിയ മാത്രയിൽ തന്നെ അവിടുത്തെ കൺസർവേറ്റീവ് പാർലമെന്റിൽ ഉറഞ്ഞുതുള്ളിയിരുന്നു. മുടിഞ്ഞുപോയ ജന്മിമാരുടെ വിലാപം പോലെ. അടിമത്വത്തിന് വിമോചനത്തിന്റെ മുഖം നൽകിയത് ഒരു ഇന്ത്യൻ വംശജയാണ് എന്നത് ദുഃഖകരമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചക്ക് എതിരെ ഏറ്റവും വലിയ ജനകീയ പ്രതിരോധം ഉയർത്തിയ ഇന്ത്യൻ ചോരയിൽ നിന്ന് തന്നെ അത് കേൾക്കാൻ ഇട വന്നതിൽ ഇന്ത്യക്കാർ ലജ്ജിക്കുന്നു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.