ക്യു.എൻ.ബി.സ്റ്റാർസ് കിരീടം ദുഹൈൽ ക്ലബ്ബിന്

ദോഹ : കരുത്തരായ അൽ അഹ് ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഈ സീസണിലെ ക്യു.എൻ.ബി.സ്റ്റാർസ് ലീഗ് കിരീടം ദുഹൈൽ ക്ലബ്ബ് നേടി. 22 മൽസരങ്ങളിൽ നിന്നായി 16 ജയവും 4 സമനിലയും നേടി 52 പോയിന്റുമായാണ് ദുഹൈൽ ഒന്നാമതെത്തിയത്.

അല്‍ ജയ്ഷ്, ലഖ്വിയ ക്ലബുകള്‍ ലയിപ്പിച്ചാണ് ദുഹൈല്‍ ക്ലബ് രൂപീകരിച്ചത്.
അല്‍ ജനൂബ് സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23ാം മിനുട്ടിലാണ് ദുഹൈലിെന്‍റ വിജയഗോള്‍ പിറന്നത്. ഫ്രീകിക്കിലൂടെ ബ്രസീല്‍ താരമായ എഡ്മില്‍സണ്‍ ജൂനിയറാണ് ദുഹൈലിനായി ലക്ഷ്യം കണ്ടത്.

പിന്നീട് ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആർക്കും ലക്ഷ്യത്തിലെത്താനായില്ല.

മറ്റൊരു മത്സരത്തില്‍ അല്‍ വക്റയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ റയ്യാന്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →