ഹൈലൈറ്റുകൾ
- ട്രെയിൻ എന്ന ബിംബവും മയിൽ എന്ന സ്ത്രീയും
- തമിഴ് ഗ്രാമീണ യാഥാർത്ഥ്യത്തിന്റെ പുതിയ ഭാഷ എഴുതിയ സിനിമ
- നിഷ്കളങ്കതയുടെ വിജയവും നഗരമോഹങ്ങളുടെ പരാജയവും
- മയിൽ, ചപ്പാണി, പരത്തായി: ഒരു ഗ്രാമത്തിന്റെ ആത്മകഥ
- വിരഹത്തിന്റെയും പ്രതീക്ഷയുടെയും ട്രാക്കിലൂടെ സഞ്ചരിക്കുന്ന സിനിമ
- സ്ത്രീത്വം, സ്നേഹം, ആത്മാഭിമാനം: ‘16 വയതിനിലെ’യുടെ പുനർവായന

ട്രെയിൻ എന്ന ബിംബവും മയിൽ എന്ന സ്ത്രീയും
16 വയതിനിലേ സിനിമ ആരംഭിക്കുന്നത് പാഥേർ പാഞ്ചാലിയിലെ പോലെ തീവണ്ടി ദൃശ്യത്തോടെയാണ്. ട്രെയിനിനെ ഒരു ബിംബമായി ഭാരതിരാജ ഉപയോഗിക്കുന്നത് നോക്കുക. മയിൽ എന്ന 16 വയസ്സുകാരിക്ക് ഗ്രാമത്തിലൂടെ പോകുന്ന ട്രെയിൻ തന്റെ സ്വപ്നങ്ങളുടെ ഒരു പ്രതീകമാണ്. അവളുടെ സ്വപ്നങ്ങളുടെ വേഗതയും ചടുലതയും ആ
യാഥാർത്ഥ്യങ്ങളുടെയും പ്രതീകമായി തീവണ്ടി മാറുന്നുണ്ട്.
ട്രെയിൻ ബിംബത്തിന്റെ ആവർത്തനം ചിത്രത്തിൽ ഉടനീളമുണ്ട്. മയിലിൻ്റെ സ്വപ്നത്തിലെ കാമുകൻ നഗരത്തിൽ നിന്നാണ് എത്തുന്നത്. ഡോക്ടർ സത്യാജിത്ത് മയിലിന് ആ ട്രെയിൻ പോലെയാണ് ; ആകർഷകവും അത്യാധുനികവും. ഡോക്ടറുടെ പുറംമോടിയിൽ അവൾ വീണുപോകുന്നുണ്ടെങ്കിലും, തന്റെ ശരീരത്തെ ചൂഷണം ചെയ്യാൻ അവൾ അനുവദിക്കുന്നില്ല. ഒടുവിൽ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നത് പോലെ അവൻ അവളെ വഞ്ചിച്ച് കടന്നുപോകുന്നു.
സിനിമയുടെ അവസാന രംഗത്തിൽ, പരത്തായിയെ കൊന്ന കുറ്റത്തിന് ചപ്പാണിയെ പോലീസ് ട്രെയിനിൽ കയറ്റി
കൊണ്ടുപോകുന്നു. തുടക്കത്തിൽ മയിൽ സ്വപ്നങ്ങളിലേക്ക് നോക്കിയ അതേ ട്രെയിൻ, ഇപ്പോൾ അവളുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിച്ചുകൊണ്ട് ചപ്പാണിയെ ദൂരേക്ക് കൊണ്ടുപോവുകയാണ്. എന്നാൽ ഇവിടെ മയിൽ നിരാശയോടെയല്ല നിൽക്കുന്നത്;
“ഞാൻ വരും മയിൽ…”
എന്ന് ചപ്പാണി വിളിച്ചു പറയുമ്പോൾ, അവനുവേണ്ടി കാത്തിരിക്കാൻ ഉറച്ച വലിയൊരു ആത്മവിശ്വാസത്തോടെ അവൾ ട്രെയിനിനെ നോക്കി നിൽക്കുന്നു.
ട്രെയിനിൽ കൊണ്ടുപോകുന്നു. റെയിൽവേ ട്രാക്കിനരികിൽ മയിൽ അവനായി കാത്തുനിൽക്കുകയാണ്. അവൻ എപ്പോഴെങ്കിലും മടങ്ങിവരുമെന്ന് ചപ്പാണി അവൾക്ക് ഉറപ്പ് നൽകുന്നു.
തുടക്കത്തിൽ ട്രെയിൻ മയിലിന് നഗരമോഹങ്ങളുടെയും ആധുനികതയുടെയും പ്രതീകമായിരുന്നെങ്കിൽ, ഒടുവിലത് അവളുടെ ജീവിതത്തിലെ ഒരേയൊരു സമ്പാദ്യമായ ചപ്പാണിയെ അവളിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്ന ഒന്നായി മാറുന്നു. എന്നിരുന്നാലും, ചപ്പാണി ആ ട്രെയിനിൽ തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അവൾ കാത്തിരിക്കുമ്പോൾ, ട്രെയിൻ വിരഹത്തിന്റെയും ഒപ്പം പ്രത്യാശയുടെയും ഒരു വലിയ ബിംബമായി (Metaphor) രൂപാന്തരപ്പെടുന്നു.
പ്രണയം, വഞ്ചന, പ്രത്യാശ: ‘16 വയതിനിലെ’യുടെ സാമൂഹിക വായന
മയിൽ വെറുമൊരു ഗ്രാമീണ പെൺകുട്ടിയല്ല; ഒരു അധ്യാപികയാകണമെന്ന വലിയ ലക്ഷ്യം മനസ്സിൽ സൂക്ഷിക്കുന്ന വളാണ്. തുടക്കത്തിൽ നഗരത്തിൽ നിന്നെത്തുന്ന
ഡോക്ടറിൽ അനുരക്തയാകുന്നങ്കിലും
വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോൾ അവൾ തകരുന്നില്ല. ശാരീരിക വൈകല്യമുള്ള, ഗ്രാമീണരാൽ പരിഹസിക്കപ്പെടുന്ന ഒരു ‘ചപ്പാണി’ (കമലാഹാസൻ )യെ മാറ്റിയെടുക്കുന്നു. മയിലിന്റെ സ്നേഹവും പിന്തുണയും അവന് ആത്മവിശ്വാസം നൽകുന്നു. അവന്റെ ഉള്ളിലെ പുരുഷത്വവും ധീരതയും ഉണരുകയും, തന്നെ ‘ചപ്പാണി’ എന്ന് വിളിക്കുന്നവരെ അടിക്കാനുള്ള ആർജ്ജവം നേടുകയും ചെയ്യുന്നു.
ചപ്പാണിയെ ഒരു പുരുഷനായി മാറ്റിയെടുക്കുന്നതു നോക്കുക.
മയിലിനെക്കുറിച്ച് വില്ലനായ പരത്തായി (രജനികാന്ത് ) പരത്തുന്ന അപവാദം മൂലം ഗ്രാമം മുഴുവൻ അവൾക്കെതിരെ തിരിയുന്നതും അമ്മയുടെ മരണത്തിന് ചെന്ന് അവസാനിക്കുന്നതും ഗ്രാമീണ വ്യവസ്ഥിതിയുടെ കറുത്ത വശത്തെ സബ് ടിലായി കാണിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ മയിലിൻ്റെ ആത്മാഭിമാനം സംരക്ഷിക്കാൻ ഉറച്ചുനിൽക്കുന്നതുമായ ഒരു
പുരുഷനായി ചപ്പാണിയെ മാറ്റുന്നത് സ്ത്രീത്വത്തിന്റെ ശക്തമായ ആവിഷ്കാരമാണ്.
മയിലിന്റെ സ്വപ്നങ്ങളിൽ നിന്ന് ചപ്പാണിയുടെ നായകത്വത്തിലേക്ക്
മയിലിന്റെ മാനം കാക്കാൻ ക്രൂരനായ പരത്തായിയെ പാറക്കലുകൊണ്ട്
ഇടിച്ചുകൊല്ലുന്ന ഘട്ടത്തിലേക്ക് അവൻ വളരുന്നു. ഒരു ഭീരുവിൽ നിന്ന് നായകനിലേക്കുള്ള ചപ്പാണിയുടെ മാറ്റം മനഃശാസ്ത്രപരമായ ആഴമുള്ളതാണ്.
സ്നേഹവും
തിരിച്ചടിയും: ഇരുവരും തങ്ങൾ സ്നേഹിക്കുന്ന സ്ത്രീകൾക്കായി എന്തും ചെയ്യാൻ മടിക്കാത്തവരാണ്. എന്നാൽ തകരയുടെ നിഷ്കളങ്കതയെ മറ്റുള്ളവർ (ചെല്ലപ്പനാശാരിയെപ്പോലെയുള്ളവർ) ചൂഷണം ചെയ്യുകയും അവന്റെ ജീവിതം ദുരന്തത്തിൽ (ട്രെയിൻ അപകടത്തിൽ) അവസാനിക്കുകയും ചെയ്യുന്നു. അതേസമയം ചപ്പാണി തന്റെ നിശ്ശബ്ദ പ്രണയത്തിലൂടെയും ത്യാഗത്തിലൂടെയും ഒടുവിൽ മയിലിന്റെ സംരക്ഷകനായി മാറുന്നു. തകര ഒരു ട്രാജിക് ഹീറോ ആകുമ്പോൾ, ചപ്പാണി പ്രതിസന്ധികളെ അതിജീവിച്ച് നായകനായി ഉയരുന്നു.
ഇളയരാജയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഈ ചിത്രത്തിൻ്റെ ഗ്രാമീണ അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകിയിട്ടുണ്ട്. . ‘സെന്തൂര പൂവേ’ പോലുള്ള ഗാനം ഗ്രാമത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞവയാണ്.
വിരഹത്തിന്റെയും പ്രതീക്ഷയുടെയും ട്രാക്കിലൂടെ സഞ്ചരിക്കുന്ന സിനിമ
16 വയതിനിലെ സിനിമ അടിമകൾ എന്ന ചിത്രത്തിൽ പൊന്നമ്മ എന്ന കഥാപാത്രവും മയിലും പുരുഷന്മാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വീണുപോയവരാണ്. മയിൽ നഗരത്തിൽ നിന്നെത്തിയ ഡോക്ടറുടെ പ്രണയത്തിൽ വീണ് ചപ്പാണിയെ അവഗണിക്കുമ്പോൾ, വീട്ടിലെ വേലക്കാരിയായ പൊന്നമ്മ അവിടുത്തെ മുതലാളിയുടെ (അനന്തൻ) പ്രണയത്തിൽ പെട്ട് ഗർഭിണിയാകുന്നു. രണ്ട് പേരും സ്നേഹിച്ച പുരുഷന്മാരാൽ ക്രൂരമായി വഞ്ചിക്കപ്പെടുന്നു.
വഞ്ചിക്കപ്പെട്ട ശേഷം ഈ രണ്ട് സ്ത്രീകളെയും സമൂഹം ഒറ്റപ്പെടുത്തുമ്പോൾ അവർക്ക് തണലാകുന്നത് അതുവരെ അവർ കാര്യമായി പരിഗണിക്കാതിരുന്ന പുരുഷന്മാരാണ്. മയിലിന് ചപ്പാണിയും, പൊന്നമ്മയ്ക്ക് ആ വീട്ടിലെ തന്നെ സംസാരശേഷിയില്ലാത്ത ‘പൊട്ടൻ’ രാഘവനും ‘ അഭയം നൽകുന്നു. പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ നിസ്സഹായാവസ്ഥയും പിന്നീട് അവർ നേടിയെടുക്കുന്ന ആത്മധൈര്യവും ഈ രണ്ട് കഥാപാത്രങ്ങളിലും സമാനമാണ്.

അതുപോലെ അപ്പുണ്ണി എന്ന സിനിമയിലെ അമ്മിണിക്കുട്ടിയുടെ സ്വഭാവത്തിന് മയിലിനോട് സാദൃശ്യമുണ്ട്. മയിൽ ഡോക്ടറുടെ പത്രാസ് കണ്ട് ചപ്പാണിയെ മറന്നതുപോലെ, അമ്മിണിക്കുട്ടിയും മാഷിന്റെ പണവും പദവിയും കണ്ട് അപ്പുണ്ണിയെ മാറ്റിനിർത്തുന്നു.
ഗ്രാമത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഭാരതിരാജയുടെ ക്ലാസിക്
തമിഴ് സിനിമയിൽ അതുവരെ തിളങ്ങുന്ന സ്റ്റുഡിയോ സെറ്റുകളിൽ മാത്രം ഒതുങ്ങിനിന്ന തമിഴ് സിനിമയെ ഭാരതിരാജ തമിഴ്നാട്ടിലെ ഒരു യഥാർത്ഥ ഉൾനാടൻ ഗ്രാമത്തിലേക്ക് (കൊണ്ടുപോയി. എങ്കിലും തമിഴ് സിനിമയുടെ വാണിജ്യ ഘടകങ്ങളായ പ്രണയം, പ്രതികാരം, നല്ല പാട്ടുകൾ തുടങ്ങിയവ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ റിയലിസം ഭാരതിരാജ ഈ സിനിമയിൽ അവതരിപ്പിച്ചത്
ഗ്രാമീണ പെൺകുട്ടിയുടെ (മയിൽ) കൗമാരപ്രായത്തിലെ വൈകാരിക മാറ്റങ്ങളും, അവൾ നേരിടുന്ന പ്രണയഭംഗവും, വഞ്ചനയുമാണ് 16 വയതിനിലെ എന്ന സിനിമയുടെ പ്രമേയം. അതോടൊപ്പം ഗ്രാമത്തിലെ അധികാര സമവാക്യങ്ങളും (പരട്ടൈ എന്ന വില്ലൻ), നിഷ്കളങ്കതയും (ചപ്പാണി) ഇതിൽ ചർച്ചയാകുന്നുണ്ട്.
നിഷ്കളങ്കതയുടെ വിജയവും നഗരമോഹങ്ങളുടെ പരാജയവും
ഇവിടെ നിഷ്കളങ്കതയുടെ പ്രതീകം ആണ് ‘ചപ്പാണി’ എന്ന
മനുഷ്യൻ. സമൂഹത്തിന്റെ ക്രൂരതകൾ മനസ്സിലാക്കാനാവാത്ത അവന്റെ നിഷ്കളങ്കത ഒടുവിൽ സിനിമയെ ഒരു വൈകാരിക തലത്തിലേക്ക് എത്തിക്കുന്നു.
നഗരം അല്ലെങ്കിൽ നഗര സംസ്കാരം എന്നത് ഗ്രാമത്തെയും അവിടുത്തെ സ്ത്രീകളെയും ചൂഷണം ചെയ്യുന്ന ഒരു സങ്കൽപ്പമുണ്ട്. നഗരത്തിൽ നിന്നെത്തുന്ന ഡോക്ടർ കഥാപാത്രം മയിലിനെ വഞ്ചിക്കുന്നത് ഇതിന് ഉദാഹരണമാണ്

