മമ്മൂട്ടി സാൾട്ട് ആൻറ് പെപ്പർ ലുക്ക്. പെണ്ണുങ്ങൾ മുടി നരപ്പിച്ചാൽ തള്ള അമ്മച്ചി അമ്മായി -രേവതി സമ്പത്ത്

കൊച്ചി:മമ്മൂട്ടിയുടെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ആരാധകര്‍ വൈറലാക്കി മാറ്റിയ ചിത്രങ്ങളുടെ
പശ്ചാത്തലത്തില്‍ നടി രേവതി സമ്പത്തിന്റെ കുറിപ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്താണ് എന്നാണ് നടി രേവതി സമ്പത്ത് ചോദിക്കുന്നത്.നടിമാരെ ബോഡി ഷെയ്മിങ് കമന്റുകള്‍ പറഞ്ഞ് ട്രോളിടുന്നവരാണ് പുരുഷന്‍മാര്‍ക്ക് നര വരുമ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കെന്ന് പറഞ്ഞ് ആഘോഷിക്കുന്നതെന്ന് രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം. ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകള്‍ക്ക് മാത്രം ആണ് എക്‌സ്പയറേഷന്‍ ഡേറ്റ് ചാര്‍ത്തികൊടുക്കുന്നത്.

ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആള്‍ക്കാര്‍ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം. സെക്സിസ്റ്റ് ട്രോളുകള്‍ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാന്‍ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയില്‍ തന്നെ എത്ര നടിമാര്‍ ആണ് അവരുടെ നാല്പതുകളിലും അന്‍പതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ എന്നത് അതിനെ ആധാരമാക്കുന്നു.
പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാള്‍ട്ട് ആന്റ് പെപ്പര്‍ ആവുകയും സ്ത്രീ ആണേല്‍ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമന്റ് എഴുതി തകര്‍ക്കുന്നതും നമ്മള്‍ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചര്‍ച്ച ആവുകയും ചെയ്യും.

 
അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാര്‍ വൈവിധ്യമായ കഥാപാത്രങ്ങള്‍ ചെയുമ്പോള്‍, സിനിമയിലെ സ്ത്രീകള്‍ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവില്‍ ആണ് ഇവിടെ ആഘോഷങ്ങള്‍ ചുരുങ്ങുന്നത്. വിശാലമായ ആഘോഷങ്ങള്‍ ആണ് വേണ്ടത്, അല്ലാതെ’ ഉയ്യോ ഇക്കയെ പറഞ്ഞെ ”പബ്ലിസിറ്റിയാണ് ‘ എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →